Today: 21 Nov 2024 GMT   Tell Your Friend
Advertisements
മ്യൂണിക്കില്‍ കെ.എസ്. ചിത്രയും സംഘത്തിന്റെയും സംഗീതോല്‍സവം "ടൈംലെസ്" ഒക്ടോബര്‍ 26 ന്
Photo #1 - Germany - Otta Nottathil - timeless_music_nite_K_S_Chithra_and_group_oct_26_munich
മ്യൂണിക്ക്: മ്യൂണിക്കില്‍ സംഗീത വസന്തത്തിന്റെ കേളീകൊട്ടുയരാന്‍ ഇനി ഏതാനും നാളുകള്‍ കൂടിമാത്രം. മലയാളത്തിലെയും തമിഴിലെയും പ്രമുഖരായ പത്മഭൂഷന്‍ കെ. എസ്. ചിത്ര, എസ്പിബി ചരണ്‍, മധു ബാലകൃഷ്ണന്‍, നിഷാദ്, അനാമിക തുടങ്ങിയ പ്രശസ്തര്‍ ഒരുമിക്കുന്ന സംഗീതനിശ ഒക്ടോബര്‍ 26 ന് (ശനി) വൈകുന്നേരം ഏഴുമണിയ്ക്ക് അരങ്ങേറും (പ്രവേശനം വൈകുന്നേരം 5 ന് ആരംഭിയ്ക്കും).

മ്യൂണിക്കിലെ പ്രശ്തമായ ഒളിമ്പിയ പാര്‍ക്കിലെ Kleine Olympiahalle യിലാണ് സംഗീതോല്‍സവം നടക്കുന്നത്. ബവേറിയ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ മ്യൂണിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഗീത പരിപാടിയാണ് ടൈംലെസ്. സംഗീതോല്‍സവത്തിന്റെ ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ജര്‍മനിയിലെ മലയാളികള്‍ക്ക് തങ്ങളുടെ പ്രിയ പാട്ടുകാരെ നേരിട്ട് കാണാനുള്ള അവസരവും പ്രിയ ഗായകരോടൊത്ത് ഡിന്നര്‍ കഴിക്കുവാനള്ള അവസരം ടൈംലെസ് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി ഒക്ടോബര്‍ 25 ന് വെള്ളിയാഴ്ച സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

മലയാളത്തിന്റെ വാനമ്പാടിയും ആലാപനത്തിലൂടെ രാഗഭാവതാള വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രാമ്മയ്ക്കൊപ്പം പ്രിയ ഗായകരുടെ സംഗീതത്തിന്റെ ഇന്ദ്രജാലത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി അറിയിച്ചു.

വിവരങ്ങള്‍ക്ക് INDE ഇവന്റ്സ് എന്ന ഇന്‍സ്ററഗ്രാം പേജിലോ +491736818499 എന്ന നമ്പറിലോ ബന്ധപ്പെടുക.

പത്മഭൂഷന്‍ കെഎസ് ചിത്രയും, മധു ബാലകൃഷണനും രണ്ടാം തവണയാണ് ജര്‍മനിയില്‍ സ്റേറജ് ഷോയ്ക്കായി എത്തുന്നത്. ജര്‍മനിയില്‍ കെ.എസ്.ചിത്രയ്ക്കും, മധു ബാലകൃഷ്ണനും ആദ്യമായി സ്റേറജ് പ്രോഗ്രാം ഒരുക്കിക്കൊടുത്തത് ജോസ് കുമ്പിളുവേലില്‍ പ്രസിഡന്റായ കൊളോണിലെ കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് (KPAC) ജര്‍മനിയാണ്. 2005 മെയ് 9 ന് കൊളോണിലായിരുന്നു പരിപാടി. അന്ന് ഇവര്‍ക്കൊപ്പം പ്രശസ്ത ഗായകന്‍ അഫ്സലും ഉണ്ടായിരുന്നു.
- dated 19 Oct 2024


Comments:
Keywords: Germany - Otta Nottathil - timeless_music_nite_K_S_Chithra_and_group_oct_26_munich Germany - Otta Nottathil - timeless_music_nite_K_S_Chithra_and_group_oct_26_munich,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pensioners_germany_in_pooverty
ജര്‍മ്മനിയിലെ 3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ ദാരിദ്യ്ര ഭീഷണിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
health_sector_germany_collaps
ജര്‍മ്മനിയുടെ ആരോഗ്യ മേഖല തകരുന്നു ; ഭാഷയില്ലെങ്കില്‍ പണിപോകും Recent or Hot News
തുടര്‍ന്നു വായിക്കുക
third_world_war_eu_countries_warning
മൂന്നാം ലോകമഹായുദ്ധം അരികെയെത്തി മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
snowfall_germany
മഞ്ഞു പുതച്ച് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
dr_justin_arickal_the_University_Society_Bonn_awarded
യൂണിവേഴ്സിറ്റി സൊസൈറ്റി ഓഫ് ബോണ്‍ അവാര്‍ഡ് ഡോ. ജസ്ററിന്‍ അരീക്കലിന് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_calls_for_indian_techies
ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ അവസരം
തുടര്‍ന്നു വായിക്കുക
m_gopalakrishnan_died
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം ഗോപാലകൃഷ്ണന്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us